കോട്ടയം: അപൂർവ്വ രോഗം ബാധിച്ചു ചികിത്സയിലിരിക്കെ കോട്ടയം സ്വദേശികളുടെ മകൻ സ്വീഡനിൽ മരിച്ചു.
ഉഴവൂര്‍ പയസ് മൌണ്ട് സ്വദേശികളായ കൊച്ചുകണ്ണ് കുഴയ്ക്കൽ തോമസിന്റെയും സ്മിതയുടെയും മകൻ ഐഡൻ തോമസ് ആണ് മരിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലിരിക്കെയാണ് മരണം. ഇവരുടെ മകൾ ഐറിന്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സമാനമായ രോഗം ബാധിച്ച് മരിച്ചത്. മകൾക്ക് പിന്നാലെ മകന്റെയും മരണത്തിൽ അതീവ ദുഖിതരാണ് മാതാപിതാക്കളും ബന്ധുക്കളും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.