ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ശബരിമല ദർശനത്തിനായി തീർത്ഥാടകർ എരുമേലിയിൽ എത്തിത്തുടങ്ങിയിരുന്നു.
വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. മിഥുനുമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും. ഇന്ന് പ്രത്യേക പൂജകളില്ല.
നാളെ രാവിലെ 5ന് നട തുറന്നത് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും അറിയിച്ചു.
