നാടിന്റെ പ്രാർത്ഥനകൾ വിഫലമായി, തലയിലുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന എരുമേലി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.


എരുമേലി: നാടിന്റെ പ്രാർത്ഥനകൾ വിഫലമായിക്കി തലയിലുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന എരുമേലി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. എരുമേലി മുക്കൂട്ടുതറ എലിവാലിക്കര പേഴുംക്കാട്ടിൽ (കൊല്ലനോലിൽ ) റിയാസിന്റെ മകൻ മുഹമ്മദ് ഫൈസൽ (13) ആണ് മരണത്തിനു കീഴടങ്ങിയത്. തലയിലുണ്ടായ അണുബാധയെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. ഖബറടക്കം ശനിയാഴ്ച രാവിലെ 11 ന് മുട്ടപ്പള്ളി ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.