ശബരിമല: ശബരിമലയിൽ രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു. കർണാടക രാമനഗർ സ്വദേശി പ്രജ്വൽ (20), മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താത്കാലിക ദേവസ്വം ഗാർഡ് കൊല്ലം ചെപ്ര സ്വദേശി ഗോപകുമാർ (60) എന്നിവരാണ് സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. മലകയറുന്നതിനിടെയാണ് പ്രജ്വൽ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരക്കൂട്ടത്ത് താത്കാലിക ദേവസ്വം ഗാർഡായിരുന്ന ഗോപകുമാർ ജോലി കഴിഞ്ഞ് സന്നിധാനത്തേക്ക് മടങ്ങവേ മരക്കൂട്ടത്തിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.