സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


കോട്ടയം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന 5 ദിവസം മഴ ശക്തമായി തുടരും.

 

 കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതായും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ-ബംഗ്ലാദേശ്  തീരത്തിനും മുകളിലായി ജൂൺ 29- ഓടെ ചക്രവാത ചുഴി രൂപപ്പെടാനും  തുടർന്നുള്ള 24 മണിക്കൂറിൽ ന്യുനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.