കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ശനിയാഴ്ച (ജൂൺ 28 ) ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അതേസമയം ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ചയും ശക്തമായ മഴ പെയ്തിരുന്നെങ്കിലും വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ മുതൽ മഴയ്ക്ക് ശമനം വന്നതോടെ നദികളിലെയും തോടുകളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു.