പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നതിനിടെയുണ്ടായ വാക്കു തർക്കത്തിനിടെ. മയക്കുമരുന്നിന് അടിമയായ മകൻ ആണ് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്.
പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാന്നി തകിടിയിൽ സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച വൈകിട്ട് 8 മണിയോടെയാണ് സംഭവം.
വീടിനു പുറത്തുള്ള അടുക്കളയിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും വെട്ടുക്കത്തി കൊണ്ട് അമ്മ സിന്ധുവിനെ മകൻ അരവിന്ദ് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. മകൻ തന്നെയാണ് ക്രൂരകൃത്യം അയൽവാസികളെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.