കോട്ടയം: ഒരു ദിവസം മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ജില്ലയിൽ വീടിനും മഴ ശക്തമാകുന്നു. വെള്ളിയാഴ്ച രാത്രി മുതൽ മഴ വീണ്ടും ശക്തമാകുകയായിരുന്നു.
ജില്ലയിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാത്രി മുതൽ ജില്ലയിൽ വീണ്ടും മഴ ശക്തമാകുകയായിരുന്നു. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ മഴ ശക്തമാണ്. ശനിയാഴ്ച രാവിലെ മുതൽ ജില്ലയിൽ ഇടവിടാതെയുള്ള മഴയാണ് ലഭിക്കുന്നത്.