കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. എരുമേലിയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ അറയാഞ്ഞിലിമണ്ണ്-കുറുമ്പൻമുഴി കോസ് വേയിൽ വെള്ളം കയറി.
വെള്ളം കയറി പാലം മുങ്ങിയതോടെ മറുകരയിലെത്താനുള്ള മാർഗ്ഗം നിലച്ചിരിക്കുകയാണ്. ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി മേഖലകളിലുള്ളവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നദീ തീരങ്ങളിലുള്ളവരും താഴ്ന്ന മേഖലകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.