മണിമല: മണിമലയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞു. പത്തനംതിട്ട ചിറ്റാർ പോലീസ് സ്റ്റേഷനിലെ വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. പുനലൂർ-മൂവാറ്റുപുഴ പാതയിൽ പ്ലാച്ചേരി-മണിമല റോഡിൽ പൊന്തൻപുഴക്ക് സമീപമാണ് അപകടം ഉണ്ടായത്. കോട്ടയത്തേക്ക് പ്രതിയുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ റോഡിലെ തെന്നലിൽ നിയന്ത്രണംവിട്ടാണ് വാഹനം മറിഞ്ഞത്.
വാഹനത്തിൽ എസ് ഐ യും മറ്റു രണ്ടു പോലീസുകാരും പ്രതിക്കൊപ്പം ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മണിമല പോലീസ് സ്ഥലത്തെത്തി വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി.