ന്യൂഡല്‍ഹി: കോട്ടയം സ്വദേശികളായ 2 പേർ ഉൾപ്പടെ പാലം വിമാനത്താവളത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്ന് 36 മലയാളികള്‍ എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സി 17 വിമാനത്തിലായിരുന്നു ഇവരുടെ യാത്ര.
തിരുവനന്തപുരം സ്വദേശികളായ ദിവ്യ മറിയം, ശ്രീഹരി ഹരികേഷ്, ജോബി ഐസക്് , ഭാര്യ മേഘ മറിയം,മകന്‍ എഫ്രേം ജോസഫ്, കൊല്ലം സ്വദേശികളായ ലക്ഷ്മി രാജഗോപാല്‍, ഗിജാ സിജു, ആലപ്പുഴ സ്വദേശിയായ സൂരജ് രാജന്‍, എറണാകുളം സ്വദേശികളായ ഐബി ജോര്‍ജ്, റീന ജോസഫ്, ഏലിയാമ്മ ഇമ്മാനുവേല്‍, തെരേസിന്‍ , പുഷ്പ മാത്യു, മഹാലക്ഷ്മി നാഗസുബ്രമണ്യന്‍,
ഫിലോം ഷിബു, കോട്ടയം സ്വദേശികളായ ത്രേസ്യ ബാബു, ഷീജാ വര്‍ഗീസ്, ഇടുക്കി സ്വദേശികളായ മേഘ വിന്‍സന്റ്, മകന്‍ ഹെയ്‌സല്‍, അഞ്ജു ജോസ്, സലോമി കുര്യക്കോസ്, സുമേഷ് ശിവന്‍, ഭാര്യ അശ്വതി സുന്ദരേശന്‍, ശ്രീരാജ് സുധീന്ദ്രന്‍, തൃശൂര്‍ സ്വദേശികളായ ശൈലേന്ദ്രകുമാര്‍, ഭാര്യ നിഷ, വയനാട് സ്വദേശികളായ അരുണ്‍ കുമാര്‍, അന്നമ്മ ജോസഫ്, ജോസഫ് വിന്‍സന്റ്, ഭാര്യ അനു മരിയ, ജിഷ്ണു നാരായണന്‍, മലപ്പുറം സ്വദേശികളായ ആഷാ ജയിംസ്, മഹ്‌റൂഫ് കളത്തിങ്കല്‍, കാസര്‍കോഡ് സ്വദേശിയായ അഭിഷേക് കാര്‍ലെ, കണ്ണൂര്‍ സ്വദേശികളായ അരുണ്‍ കൃഷ്ണന്‍, റാഷിക് എന്നിവരാണ് ഡല്‍ഹിയിലെത്തി കേരളത്തിലേയ്ക്ക് യാത്ര തിരിച്ചത്.