സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കും; കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ വീണ്ടും കനക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച കോട്ടയം ഉൾപ്പടെ നാല് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

 

 അതേസമയം വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.