ഒമാനിലെ സലാലയിൽ മാൻഹോളിൽ വീണു മരണപെട്ട കോട്ടയം സ്വദേശിനിയായ നഴ്‌സ്‌ ലക്ഷ്മി വിജയകുമാറിന്റെ വീട് മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു.


പാമ്പാടി: ഒമാനിലെ സലാലയിൽ മാൻഹോളിൽ വീണു മരണപെട്ട കോട്ടയം സ്വദേശിനി പാമ്പാടി കോത്തല സ്വദേശിനിയായ നഴ്‌സ്‌ ലക്ഷ്മി വിജയകുമാറിന്റെ വീട് മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു.

 

 കഴിഞ്ഞ 13നായിരുന്നു അപകടം.  മാലിന്യം കളയുന്നതിനായി പോകുന്നതിനിടെ കാൽവഴുതി മാൻഹോളിൽ വീഴുകയായിരുന്നു. ഉടൻ മസ്‌യൂനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന്‌ സുൽത്താൻ ഖാബൂസ്‌ യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക്‌ മാറ്റി.

 

 അതിതീവ്ര വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും കുടുംബത്തിന് ഉറപ്പ് നൽകിയതായി മന്ത്രി പറഞ്ഞു.