കോട്ടയം: അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു വെളിച്ചെണ്ണ വില ഉയരുന്നു. ദിവസങ്ങൾ വ്യത്യാസത്തിലാണ് വില ഉയർന്നുകൊണ്ടിരിക്കുന്നത്.
വെളിച്ചെണ്ണയ്ക്കൊപ്പം തേങ്ങ വിലയും കുതിക്കുകയാണ്. 350 രൂപ മുതൽ 400 രൂപ വരെയാണ് കടകളിൽ വെളിച്ചെണ്ണ വില. തേങ്ങ വിലയും നൂറിലേക്ക് കുതിക്കുകയാണ്. 85 രൂപ മുതൽ 90 രൂപ വരെയാണ് കടകളിൽ തേങ്ങയുടെ വില.
തേങ്ങയുടെ ലഭ്യതക്കുറവാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കൊപ്ര ലഭ്യമല്ലാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം.
ഈ അവസ്ഥ തുടർന്നാൽ വെളിച്ചെണ്ണ വില അഞ്ഞൂറിൽ എത്താൻ അധികനാൾ വേണ്ടി വരില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.