മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ തീപിടിത്തം. ഹരിത കർമസേന മാലിന്യങ്ങൾ സൂക്ഷിച്ച സ്ഥലത്താണ് സ്ഫോടന ശബ്ദത്തോടെ തീ പടർന്നത്.
മുണ്ടക്കയം കോസ് വേ ജംഗ്ഷനിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിലാണ് ഞായറാഴ്ച വൈകുന്നേരം 6.45 ഓടു കൂടി തീ പിടിച്ചത്. വിവിധ വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്.
കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. സംഭവത്തിൽ കെട്ടിടത്തിൽ തീ ഇട്ടതാണെന്ന സംശയത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഞായർ അവധി ദിവസമായതിനാൽ താഴത്തെ നിലയിലുള്ള വ്യാപാരസ്ഥാപനങ്ങൾ തുറന്നിരുന്നില്ല. തീ പടർന്നു പിടിക്കാഞ്ഞതിനാൽ വലിയ അപകടം ആണ് ഒഴിവായത്.