പാമ്പാടി: കഴിഞ്ഞ ശനിയാഴ്ച മീനടം ഭാഗത്തെ റോഡില്‍വെച്ച് ആണ് ടൈൽ ജോലിക്കാരനായ ബിനോയിക്ക് റോഡിൽ നിന്നും 6 ലക്ഷം രൂപ കിടന്നു കിട്ടിയത്. കടബാധ്യതകൾ ഏറെയുണ്ടെങ്കിലും പണം കണ്ടപ്പോൾ ബിനോയിക്ക് അത് ഉടമയെ കണ്ടെത്തി ഏൽപ്പിക്കാനുള്ള തിടുക്കമായിരുന്നു.
തുടർന്നാണ് തുകയുമായി പാമ്പാടി പോലീസിൽ എത്തി പണം കൈമാറിയത്. വാകത്താനം നാലുന്നാക്കല്‍ കുരിക്കാട്ടുപറമ്പ് വീട്ടില്‍ ജോണ്‍ ചാക്കോയുടെ മകന്‍ ബിനോയ് ജോണ്‍ (40) ആണ് പാമ്പാടി പോലീസിൽ റോഡിൽ കിടന്നു കിട്ടിയ 6 ലക്ഷം രൂപ ഏൽപ്പിച്ചത്. തുകയുടെ അവകാശി വാകത്താനം സ്വദേശി റെജിമോന്‍ സ്റ്റേഷനിലെത്തി രേഖകൾ പോലീസിനെ കാണിച്ച ശേഷം പണം കൈപ്പറ്റുകയായിരുന്നു.
ബിനോയിയുടെ സത്യസന്ധതയിൽ പ്രശംസാപത്രം നൽകി പാമ്പാടി പോലീസ് ആദരിച്ചു. പാമ്പാടി പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്‌ഐ ഉദയകുമാര്‍, സാമൂഹികപ്രവര്‍ത്തകര്‍, തുക ലഭിച്ച ബിനോയ് ജോണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പണം കൈമാറിയത്.