പാലാ രാമപുരത്ത് കാര്‍ അപകടത്തില്‍ യുവതി മരിച്ച സംഭവം: ഡ്രൈവര്‍ മദ്യലഹരിയില്‍, ഡാഷ്‌ബോര്‍ഡില്‍ കഞ്ചാവ്, അപകടം വാക്കുതർക്കത്തിനിടെ മനഃപൂർവം ഓടയിലേക്ക് ക


കോട്ടയം: പാലാ രാമപുരത്ത് കാര്‍ അപകടത്തില്‍ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അപകട ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.

 

 രാമപുരം കുറിഞ്ഞിക്ക് സമീപം ആണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. ആർപ്പൂക്കര കരിപ്പൂത്തട്ട് കൊട്ടാരത്തിൽ ജോസ്‌ന (37) ആണ് അപകടത്തിൽ മരിച്ചത്. അപകട ശേഷം പോലീസ് നടത്തിയ വാഹന പരിശോധനയിൽ അപകടത്തിൽപെട്ട കാറിൽ നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. കാറുടമ അയ്മനം മാലിപ്പറമ്പിൽ ജോജോ ജോസഫ് (32)നെ പോലീസ് അറസ്റ്റ് ചെയ്തു.

 

കാർ ഡ്രൈവർ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് വെള്ളൂർ കൊച്ചുകരീത്തറ കെ ആർ രഞ്ജിത്ത് (36)നെയും പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ റെപ്രസൻ്റേറീവായി ജോലി ചെയ്യുന്ന സംഘം തൊടുപുഴയിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു.

 

 ഇതിനിടെയുണ്ടായ വാക്കു തർക്കത്തെ തുടർന്ന് കാർ അമിതവേഗത്തിൽ മനഃപൂർവം ഇടിച്ചിറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന ആർപ്പൂക്കര സ്വദേശി നീതു സനീഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ആറ് ഗ്രാം കഞ്ചാവാണ് കാറിന്റെ ഡാഷ്ബോര്‍ഡില്‍നിന്ന് പോലീസ് കണ്ടെത്തിയത്.