കോട്ടയത്ത് യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം: കോട്ടയത്ത് യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശി മാന്തരപ്പറമ്പിൽ വേലായുധന്റെ മകൻ മഹേഷിനെയാണ് (42) മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 മണര്‍കാടുള്ള റീജന്റ് ബാറിന്റെ പാര്‍ക്കിങ്ങിലെ കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ബാറിനുള്ളില്‍ നിന്നും ഇറങ്ങി കാറില്‍ കയറി സമയമേറെയായിട്ടും കാർ നീങ്ങാഞ്ഞതിനെ തുടർന്ന് ബാര്‍ ജീവനക്കാര്‍ വന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണു ലഭ്യമാകുന്ന വിവരം.

 

തിങ്കളാഴ്ച വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.