കോഴിക്കോട് താമസ്ഥലത്ത് നിന്നും കാണാതായ കോട്ടയം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ചങ്ങനാശ്ശേരി: കോഴിക്കോട് താമസ്ഥലത്ത് നിന്നും കാണാതായ കോട്ടയം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി മഹേഷ് ഗോപാലകൃഷണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

 മാവൂര്‍ റോഡില്‍ റാവിസ് ഹോട്ടലിനും ഹിറാ സെന്ററിനുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ചാലപ്പുറത്ത് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയായിരുന്ന മഹേഷിനെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്.

 

 നടക്കാനിറങ്ങിയ മഹേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഷിപ്പിലെ ക്യാപ്റ്റനായി ജോലി ചെയ്യുകയായിരുന്നു.