കോട്ടയം: കോട്ടയം ഒളശ്ശയില്‍ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. മാവുങ്കല്‍ അലന്‍ ദേവസ്യ(18)യാണ് മരിച്ചത്.
സുഹൃത്തുക്കള്‍ക്ക് ഒപ്പം ഭക്ഷണം കഴിക്കാന്‍ പോയ അലനെ കഴിഞ്ഞദിവസം രാത്രി മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ബസേലിയോസ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിയാണ്.
വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കോഴിപുഞ്ച പാടശേഖരത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം അലൻ വീട്ടിലേക്ക് വരുന്നതിനിടയിൽ വെള്ളത്തിലേക്ക് വീണതാകാം എന്ന സംശവും ഉയരുന്നുണ്ട്.
ഒളശ ഭാഗത്തെ വെള്ളക്കെട്ടില്‍ നിന്നും യുവാവിന്റെ സൈക്കിള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് വെള്ളക്കെട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ.