പാലാ: പാലാ രാമപുരത്ത് കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.
തെള്ളകം സ്വദേശി ജോസ്നയാണ് മരിച്ചത്. സുഹൃത്ത് നീതുവിന് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന വേളൂർ സ്വദേശി രഞ്ജിത്ത്, കാണക്കാരി സ്വദേശി ജോജോ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
