ലോക രക്തദാന ദിനം: ഡി.വൈ.എഫ്.ഐയ്ക്ക് കോട്ടയം മെഡിക്കൽ കോളജിന്റെ ആദരവ്.


കോട്ടയം: ലോക രക്തദാന ദിനത്തിൽ കഴിഞ്ഞ വർഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് എറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനയ്ക്കുള്ള ആദരവ് ഡി.വൈ.എഫ്.ഐ. കോട്ടയം ജില്ലാ കമ്മറ്റിയ്ക്ക്.

 

 കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ മൂന്നു വർഷമായി ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന "ജീവാർപ്പണം" ക്യാമ്പയിനിലൂടെ ദിവസവും പത്തിൽ കൂടുതൽ വോളണ്ടിയർമാരാണ് രക്തദാനം ചെയ്യുന്നത്.

 

 ലോക രക്തദാന ദിനത്തിൻ്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ എറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനയ്ക്കുള്ള ആദരവ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: വർഗീസ് പി പുന്നൂസിൽ നിന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡണ്ട് അഡ്വ. ബി മഹേഷ്ചന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിജേഷ് കെ ബാബു എന്നിവർ പങ്കെടുത്തു.