കനത്ത മഴയിലും കാറ്റിലും പനച്ചിക്കാട് ഓടിക്കൊണ്ടിരുന്ന മിനി വാനിനു മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു, ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാര


പനച്ചിക്കാട്: കനത്ത മഴയിലും കാറ്റിലും കോട്ടയം പനച്ചിക്കാട് ഓടിക്കൊണ്ടിരുന്ന മിനി വാനിനു മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

 

 പനച്ചിക്കാട് പാത്താമുട്ടം കോളേജിന് സമീപം വ്യാഴാഴ്ച ഉച്ചക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. മേഖലയിൽ ശക്തമായ മഴയും കാറ്റുമായിരുന്നു. ചിങ്ങവനം സിപി സ്റ്റോഴ്സ് സ്ഥാപനത്തിലെ ജീവനക്കാരായ നിഖില്‍, പ്രദീപ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

 

ശക്തമായ കാറ്റിൽ മിനി വാനിനു മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ഇരുവരും വാഹനത്തിനു പുറത്തേക്ക് ചാടിയിറങ്ങിയതിനാൽ അപകടം ഉണ്ടായില്ല. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.