അപായസൈറണുകൾ തുർച്ചയായി മൂന്നുവട്ടം മുഴങ്ങി, കോട്ടയത്തിനു സുരക്ഷാ കവചമൊരുക്കി മോക് ഡ്രിൽ.


കോട്ടയം: അപായസൈറണുകൾ തുർച്ചയായി മൂന്നുവട്ടം മുഴങ്ങി, കോട്ടയത്തിനു സുരക്ഷാ കവചമൊരുക്കി മോക് ഡ്രിൽ. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം ജില്ലയിൽ ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ആണ് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടന്നത്.

 

 കോട്ടയം കളക്‌ട്രേറ്റിൽ അപായസൈറണുകൾ മുഴങ്ങിയതോടെ അഗ്നിരക്ഷാ സേന അംഗങ്ങളും സിവിൽ ഡിഫൻസ് സേനയും ആപ്്തമിത്ര അംഗങ്ങളും കുതിച്ചെത്തി. യുദ്ധസമാനമായ അന്തരീക്ഷത്തിൽ വളരെ വേഗത്തിലായിരുന്നു രക്ഷാ പ്രവർത്തനങ്ങൾ നടന്നത്. കെട്ടിടത്തിൽ കുടുങ്ങിയവരെ ഏണി ഉപയോഗിച്ചും വടം കെട്ടിയും പുറത്തെത്തിച്ചു.

 

 ആവശ്യമായവർക്ക് മരുന്നും മറ്റു സേവനങ്ങളും നൽകി. സൈറൺ മുഴങ്ങിയപ്പോൾ ഓഫീസ് മുറികളിലെ ലൈറ്റുകൾ അണച്ചു സുരക്ഷാ മേഖലയിലേക് ജീവനക്കാർ മാറി. അരമണിക്കൂർ കൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കി ഓൾ ക്ലിയർ സൈറൺ മുഴങ്ങിയതോടെ ജീവനക്കാർ തിരികെ ഓഫീസുകളിലേയ്ക്കു മടങ്ങി. 57 സിവിൽ ഡിഫൻസ് -ആപ്ത മിത്രസേനാംഗങ്ങളും 30 അഗ്നിരക്ഷാ ഉദ്യോഗസ്ഥരുമാണ് മോക്ഡ്രില്ലിൽ പങ്കാളിയായത്.

ചിത്രം: ശ്രീകുമാർ ആലപ്ര.