കോട്ടയം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി ആരോഗ്യ മന്ത്രി.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കിഫ്ബിയിലൂടെ 257 കോടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാകുന്ന സർജിക്കൽ ബ്ലോക്കിൽ സന്ദർശനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്.

 

 ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ, ജില്ലാ കളക്ടർ ജോൺ വി സാമുവൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, സൂപ്രണ്ട് ഡോ. ജയകുമാർ, കെഎച്ച്ആർഡബ്ല്യുഎസ് എം ഡി സുധീർ ബാബു തുടങ്ങിയവരും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

 

 സർജിക്കൽ ബ്ലോക്ക്, 268.6 കോടിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, 36.4 കോടിയുടെ കാർഡിയോളജി ബ്ലോക്ക്, 10.7 കോടിയുടെ ഇൻഫെക്ഷ്യസ് ഡിസീസ് ബ്ലോക്ക്, എക്സാമിനേഷൻ ഹാൾ, മെഡിക്കൽ കോളേജിന്റെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് വിലയിരുത്തി.