കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച കാര്‍ കോട്ടയം കുറവിലങ്ങാട് അപകടത്തിൽപ്പെട്ടു.


കുറവിലങ്ങാട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച കാര്‍ കോട്ടയം കുറവിലങ്ങാട് അപകടത്തിൽപ്പെട്ടു. എംസി റോഡില്‍ എറണാകുളം-കോട്ടയം ജില്ലാ അതിര്‍ത്തിയായ പുതുവേലിയില്‍ വൈക്കം കവലയ്ക്കടുത്ത് ശനിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം.

 

 കൊല്ലത്തുനിന്നു തൃശൂരിലേക്കു പോകുകയായിരുന്നു കേന്ദ്രമന്ത്രി. വാഹനം പുതുവേലി ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ടു റോഡരികിലെ കല്ലുകളിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ ടയറുകൾ രണ്ടും തരാറിലായി. തുടർന്ന് കൂത്താട്ടുകുളം പോലീസ് കാറെത്തിച്ച് കൂത്താട്ടുകുളം റെസ്റ്റ് ഹൗസിലേക്ക് മാറ്റി.

 

 എറണാകുളത്തു നിന്നും വിനോദ സഞ്ചാര വകുപ്പിന്റെ വാഹനം എത്തിച്ചാണ് തൃശൂർക്ക് മന്ത്രി യാത്ര തുടർന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭ്യമാക്കണമെന്ന് പോലീസിനോട് സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്.