പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു കാണാതായ 2 വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, തിരച്ചിൽ തുടരുന്നു.


പാലാ: പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു കാണാതായ 2 വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

 

 മുണ്ടക്കയം സ്വദേശി ആൽബിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മക്കൂട്ടം, എമർജൻസി പ്രവർത്തകരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

 

 മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫ് (21) അമൽ കെ ജോമോൻ (18) എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ഭരണങ്ങാനം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്ര കവാടത്തിന് ഇടത് വശത്തായുള്ള കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെയാണ് ഒഴുക്കിൽപ്പെട്ടു കാണാതായത്. പാലായിൽ ജർമൻ ഭാഷ പഠിക്കാൻ എത്തിയ കുട്ടികളാണ് ഒഴുക്കിൽപ്പെത്. ഇന്നലെ രാത്രി അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു. ഒഴുക്കിൽപ്പെട്ടു കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇടുക്കി അടിമാലി സ്വദേശി അമൽ കെ ജോമോന് വേണ്ടി തെരച്ചിൽ തുടരുകയാണ്.