മണർകാട്: മണർകാട് കാർണിവലിനിടെയുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റവരെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. തൊട്ടിയാട്ടം നടക്കുന്നതിനിടെ തൊട്ടിയുടെ വാതിൽ തുറന്നു പോകുകയായിരുന്നു.
വാതിൽ തുറന്നു പോയതോടെ താഴേക്ക് വീഴുകയായിരുന്നു സ്ത്രീയെ രക്ഷിക്കാനായി ശ്രമിച്ചയാളും താഴേക്ക് വീഴുകയായിരുന്നു എന്നാണു ലഭ്യമാകുന്ന വിവരം. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല.