കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി ഏറ്റുമാനൂരും മികച്ച സബ്ഡിവിഷനായി കാഞ്ഞിരപ്പള്ളിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം കാഴ്ചവച്ച പോലീസുദ്യോഗസ്ഥർക്


കോട്ടയം: കോട്ടയം ജില്ലയിലെ ഏപ്രിൽ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ  മികച്ച സ്റ്റേഷനായി ഏറ്റുമാനൂർ സ്റ്റേഷനേയും മികച്ച സബ്ഡിവിഷനായി കാഞ്ഞിരപ്പള്ളി സബ്ഡിവിഷനേയും തിരഞ്ഞെടുത്തു.

 

 ഇന്ന് കോട്ടയം പോലീസ് ക്ളബിൽ വച്ച് നടന്ന ക്രൈം കോൺഫറൻസിൽ വച്ച് മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിച്ച്  ഡി.വൈ.എസ്.പി അനിൽകുമാർ എം, ഏറ്റുമാനൂർ  സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ് എന്നിവ‍ർ  ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്ൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി.

 

 കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ 24 മണിക്കൂർ തികയുന്നതിന് മുമ്പ് പിടികൂടി മികച്ച പ്രവർത്തനം കാഴ്ചവച്ച  സംഘത്തിലുണ്ടായിരുന്ന കോട്ടയം ഡി.വൈ.എസ്.പി.  കെ.ജി.അനീഷ്, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഓ പ്രശാന്ത്കുമാർ കെ.ആർ, കോട്ടയം ഈസ്റ്റ്  എസ്.എച്ച്.ഓ യു.ശ്രീജിത്ത്, ഗാന്ധിനഗർ  എസ്.എച്ച്.ഓ റ്റി.ശ്രീജിത്ത്, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ.മാരായ വിദ്യ വി, ജയകുമാ‍ർ കെ, അനുരാജ് എം.എച്, ഷിനോജ് റ്റി.ആർ,ഷാജി ജോസഫ്,എ.എസ്.ഐ രാജേഷ് സി.എ, കോട്ടയം വെസ്റ്റ് സീനിയർ സി.പി.ഒ.മാരായ സന്തോഷ് പി.കെ, ര‍ഞ്ജിത്ത് വി, രാജേഷ് കെ.എം, കോട്ടയം സൈബർ സെൽ പോലീസുദ്യോഗസ്ഥരായ ജോർജ് ജേക്കബ്, സുബിൻ പി.വി, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ  എസ്.സി.പി.ഒ. രഞ്ജിത്ത് പി.ആർ,സി.പി.ഒ.മാരായ സജിത്ത് എസ്,അനൂപ് പി.എസ്, കോട്ടയം സ്പെഷ്യൽ ബ്രാ‍ഞ്ച് സി.പി.ഒ ശ്യാം എസ്.നായർ, ഡാൻസാഫ് ടീമിലെ ഷൈൻ തമ്പി,ബൈജു കെ.ആർ, നിതിൻ കൃഷ്ണൻ, വിഷ്ണു വിജയദാസ് എന്നിവർക്കും

 

 കേരളാ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ എന്റെ കേരളം പരിപാടിയുടെ ഭാഗമായി പ്രശംസനീയമായ രീതിയിൽ കോട്ടയം ജില്ലാ പോലീസിന്റെ സ്റ്റാൾ ക്രമീകരിച്ചതിന്  കോട്ടയം ഡിസ്ട്രിക്റ്റ് ക്രൈംബ്രാ‍ഞ്ച് ഡിവൈ.എസ്.പി. സാജു വർഗീസ്, ടീം അംഗങ്ങളായ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ അരുൺ തോമസ്, എ.എസ്.ഐ ബിനോയ് എം.സി., സി.പി. ഒ ശ്യാം എസ്.നായ‍ർ,മീഡിയാ സെൽ എസ്.സി.പി.ഒ. മാരായ രാജേഷ് കുമാർ പി.എ, ജോഷി എം.തോമസ്, സൈബർ പോലീസ് സ്റ്റേഷൻ എ.എസ്.ഐ അരുൺകുമാർ  സി.എസ്,മണിമല പോലീസ് സ്റ്റേഷൻ സി.പി.ഒ. നിതിൻ പ്രകാശ്, അയർക്കുന്നം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ടായ പോക്സോ കേസിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി പ്രതിക്ക് 47 വർഷം ശിക്ഷ വാങ്ങിക്കൊടുക്കാൻ പരിശ്രമിച്ച എസ്.എച്.ഒ. അനൂപ് ജോസ്, സീനിയർ സി.പി.ഒ. സുഭാഷ് ഐ.കെ, കിണറ്റിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചയാളെ സ്വന്തം ജീവൻ പണയം വച്ച് രക്ഷിച്ച വാകത്താനം പോലീസ് സ്റ്റേഷനിലെ എസ്.ഐ. ആന്റണി മൈക്കിൾ, സ്തുത്യർഹ സേവനത്തിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിനു വി.എൽ, കിടങ്ങൂർ  പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാംദാസ് കെ.ജി. സീനിയർ സി.പി.ഒ. അനീഷ് കെ.ജി. എന്നിവർ ജില്ലാ പോലീസ് മേധാവിയിൽ നിന്നും പ്രശംസാ പത്രം ഏറ്റുവാങ്ങി.