ഏറ്റുമാനൂർ: എം സി റോഡിൽ ഏറ്റുമാനൂരിൽ ഏറ്റുമാനൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിവ്വ്ഹ്ണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം. ഇന്ന് പുലർച്ചെ ഒരുമണിയോടെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം ആണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമാനൂരിൽ നിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. കാറിൽ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടുകാർ ചേർന്ന് കാർ വെട്ടി പൊളിച്ചാണ് പുറത്ത് എടുത്തത്. അഗ്നിരക്ഷാ സേനയും ഏറ്റുമാനൂർ പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.