പാമ്പാടി: കോട്ടയം പാമ്പാടിയിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ചു കാൽനട യാത്രികന് ദാരുണാന്ത്യം.
പാമ്പാടി എട്ടാം മൈൽ പറുതലമറ്റം സ്വദേശി കണ്ണാലിക്കൽ (കടുപ്പിൽ) ടി.വി വർഗീസ് (കുഞ്ഞ് -50) ആണ് മരിച്ചത്. പാമ്പാടി വെള്ളൂർ എട്ടാമൈലിൽ വ്യാഴാഴ്ച വൈകിട്ട് എട്ടരയോടെയായിരുന്നു അപകടം.
കുമളിയിൽ നിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇദ്ദേഹത്തെ അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന്ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.