കടുത്തുരുത്തി: കടുത്തുരുത്തി ചിറക്കുളത്ത് സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടാണ്ടായ അപകടത്തിൽ വയോധികനു ദാരുണാന്ത്യം.
കടുത്തുരുത്തി പാഴുതുരുത്ത് മഠത്തിപ്പറമ്പ് മൂക്കൻചാത്തിയിൽ എം.ഡി ഷാജി (57) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. തലയോലപ്പറമ്പ് ഭാഗത്തു നിന്നും വരികയായിരുന്ന ഷാജി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെയെത്തിയെ ലോറി ഇടിക്കുകയായിരുന്നു.
ലോറി സ്‌കൂട്ടറിന്റെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്‌കൂട്ടർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.