കറുകച്ചാലിൽ കാൽനടയാത്രികയായ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു, യുവതിക്ക് ദാരുണാന്ത്യം.


കറുകച്ചാൽ: കറുകച്ചാലിൽ കാൽനടയാത്രികയായ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.

 

 കൂത്രപ്പള്ളി വേട്ടമലയ്ക്ക് സമീപം വലുപ്പറമ്പിൽ രാധാകൃഷ്ണൻ്റെ മകൾ നീതു ആർ നായർ ആണ് മരിച്ചത്. ഇപ്പോൾ വെട്ടിക്കാവിന് സമീപം പൂവൻപാറപ്പടിയിൽ വാടകയ്ക്ക് താമസിച്ചു വരികയാണ്.

 

 രണ്ട് പെൺമക്കളുടെ അമ്മയാണ് നീതു. സംഭവത്തിൽ കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടം സംഭവിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.