കനത്ത മഴയിലും അതിശക്തമായ കാറ്റിലും മണിമലയിൽ വ്യാപക നാശനഷ്ടം, വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു, മരങ്ങൾ കടപുഴകി വീണു, വീശിയടിച്ചത് മിന്നൽ ചുഴലിയോ?


മണിമല: കനത്ത മഴയിലും അതിശക്തമായ കാറ്റിലും മണിമലയിൽ വ്യാപക നാശനഷ്ടം. ഇന്ന് വൈകിട്ട് പെയ്ത കനത്ത മഴയിലും അതിശക്തമായ കാറ്റിലുമാണ് മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായത്.

 

 വിവിധ മേഖലകളിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. വിവിധയിടങ്ങളിൽ വൈദ്യത പോസ്റ്റുകൾ ഒടിഞ്ഞു വീണു. പത്തിലധികം പോസ്റ്റുകൾ ഒടിഞ്ഞു വീണിട്ടുണ്ട്. മണിമല കോട്ടാങ്ങൽ റോഡിൽ കാവുംപടിക്ക് സമീപം മരം വീണു പോസ്റ്റ് ഒടിയുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.