കോട്ടയം: കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ യെ കാണാതായിട്ട് ഇന്ന് മൂന്നാം ദിവസം. ഗ്രേഡ് എസ്.ഐ പത്തനംതിട്ട കീഴ് വായ്പൂർ സ്വദേശി അനീഷ് വിജയനെ ആണ് കാണാതായത്. വെള്ളിയാഴ്ച മുതലാണ് കാണാതായത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്നു. ഡ്യൂട്ടിയ്ക്ക് ശേഷം സ്റ്റേഷനില്‍ നിന്നും പോയ അനീഷ് വീട്ടില്‍ എത്താതെ വന്നതോടെയാണ് ബന്ധുക്കള്‍ കോട്ടയം വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.