കോട്ടയം: കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യപേക്ഷ കോട്ടയം സെഷൻസ് കോടതി തള്ളി. മൂന്നിലവ് വാളകം ഭാഗത്ത് കീരീപ്ലാക്കൽ സാമുവേൽ, വയനാട് പുൽപ്പള്ളി ഭാഗത്ത് ഞാവലത്ത് ജീവ, മലപ്പുറം മഞ്ചേരി പയ്യനാട് ഭാഗത്ത് കച്ചേരിപ്പടി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ്, കോരുത്തോട് മടുക്കാഭാഗത്ത് നെടുങ്ങാട്ട് വിവേക് എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്. ഫെബ്രുവരി 11നായിരുന്നു ജൂനിയർ വിദ്യാർത്ഥികൾ പരാതി നൽകിയത്. വിദ്യാർത്ഥികളുടെ പരാതിയിൽ ഗാന്ധിനഗർ പോലീസ് സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു.