റബ്ബറിന്‍റെ തറവില 250 രൂപയായി ഉയർത്തണം: റബ്ബര്‍ ഷീറ്റില്‍ ആലേഖനം ചെയ്ത് യു.ഡി.എഫ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നിവേദനം.


മുണ്ടക്കയം: റബ്ബറിന്‍റെ തറവില 250 രൂപയായി ഉയർത്തണം എന്ന് ആവശ്യപ്പെട്ടു റബ്ബര്‍ ഷീറ്റില്‍ ആലേഖനം ചെയ്ത് യു.ഡി.എഫ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നിവേദനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൈമാറി.

 

 പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നിവേദനം യു.ഡി.എഫ്. ചെയര്‍മാന്‍ മഝു പുളിക്കല്‍, കണ്‍വീനര്‍ പ്രകാശ് പുളിക്കല്‍, നിവേദകസംഘം കമ്മറ്റിയുടെ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൈമാറി. യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ അഡ്വ.ഫില്‍സണ്‍ മാത്യു, അഡ്വ. ജെയ്സണ്‍ ജോസഫ്, മോന്‍സ് ജോസഫ് എം.എല്‍.എ., ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി., കേരളാകോണ്‍ഗ്രസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.