വന്യജീവി അക്രമത്തിനും കാർഷിക മേഖലയിലെ തകർച്ചയ്ക്കും ബഫർസോൺ വിഷയത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ മലയോര സമരയാത്രക്ക് വമ്


മുണ്ടക്കയം: വന്യജീവി അക്രമത്തിനും കാർഷിക മേഖലയിലെ തകർച്ചയ്ക്കും ബഫർസോൺ വിഷയത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രക്ക് വമ്പിച്ച സ്വീകരണമൊരുക്കി മുണ്ടക്കയം.

 

 കേരളത്തിലെ മലയോര കർഷകർ അനുഭവിക്കുന്ന നിരവധിയായ വിഷയങ്ങളുണ്ട്. ഓരോ ദിവസവും ഞെട്ടിക്കുന്ന കാര്യങ്ങളാണ് മനുഷ്യ വന്യജീവി സംഘർഷങ്ങളുടേതായി പുറത്തു വരുന്നത്. ഇതിനിടയിൽ വന നിയമ ഭേദഗതികൾ കൂടി വരുമ്പോൾ കർഷകരുടെ ജീവിതം ദുസ്സഹമാവുകയാണ്. ബഫർ സോൺ വിഷയങ്ങളുൾപ്പെടെ നിലനിൽക്കുന്ന മറ്റു വിഷയങ്ങളും ഉണ്ട് എന്നും കേരളത്തിനായി ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.