ജനുവരി 31 വരെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 38342 ആധാരങ്ങൾ.


കോട്ടയം: ഈ സാമ്പത്തിക വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 38342 ആധാരങ്ങൾ.

 

 2024-25 സാമ്പത്തിക വർഷം ജനുവരി 31 വരെ ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്തത ആധാരങ്ങളുടെ കണക്കാണ് ഇത്. ഇതിൽ നിന്ന് സർക്കാരിന് ലഭിച്ച വരുമാനം 290,49,67,247 രൂപയാണ്. ഇതിൽ 212,56,66,002 രൂപ മുദ്രവിലയിനത്തിലും 77,93,01,245 രൂപ രജിസ്ട്രേഷൻ ഫീസ് ഇനത്തിലുമാണ് ലഭിച്ചത്. നികുതിയിതര വരുമാനമായി 39,64,884 രൂപ ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ 197 ഫ്ളാറ്റുകൾ രജിസ്റ്റർ ചെയ്തു.