കോട്ടയം: വിവാഹ സല്‍ക്കാരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ മുണ്ടക്കയം സ്വദേശികളായ ദളിത് ദമ്പതികളുൾപ്പടെയുള്ളവരെ അകാരണമായി മർദിച്ച പത്തനംതിട്ട എസ് ഐ ജിനുവിന് ജന്മദിനത്തിൽ സസ്‌പെൻഷൻ. എസ് ഐ ജിനു വാർത്തകളിലിടം നേടുന്നത് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ്.
ദിവസങ്ങൾക്ക് മുമ്പ് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ച് പ്ലസ് ടു വിദ്യാർത്ഥി എസ് ഐയെ കഴുത്തിന് കുത്തിപ്പിടിച്ച് നിലത്തിട്ടിരുന്നു. മുണ്ടക്കയം സ്വദേശികളായ ദമ്പതികളെ മർദിച്ച സംഭവത്തിൽ എസ്. ഐ. എസ് ജിനുവിനും പൊലീസുകാരനും സസ്‌പെൻഷൻ. എസ്. ഐ. എസ് ജിനുവിനും 3 പോലീസുകാർക്കുമാണ് സസ്‌പെൻഷൻ. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിനുവും പോലീസ് സംഘവും അടൂരിൽ കല്യാണ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ മുണ്ടക്കയം സ്വദേശികളായ കുടുംബത്തെ അകാരണമായി തല്ലിച്ചതച്ചത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണ് സംഭവം. കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു പോലീസിന്റെ ക്രൂരമായ അതിക്രമം നടന്നത്. സംഭവത്തിൽ മുണ്ടക്കയം സ്വദേശികളായ ശ്രീജിത്തിനും ഭാര്യ സിത്താരയ്ക്കും പരിക്കേറ്റു. ജീപ്പില്‍ വന്നിറങ്ങി ഓടെടാ എന്ന് പറഞ്ഞ് അടിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ചോദിച്ചിട്ട് മറുപടിയുണ്ടായിരുന്നില്ല എന്ന് ഇരുവരും പറഞ്ഞു. ഓടുന്നതിനിടയിൽ നിലത്തു വീണിട്ടും മർദ്ദനം തുടർന്നെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ വിമർശനം കടുത്തതോടെയാണ് സസ്‌പെൻഷൻ നൽകിയത്. ഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി. ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്.അക്രമത്തിൽ പരിക്കേറ്റ ശ്രീജിത്തും സിത്താരയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്.