പുതുപ്പള്ളി: കോട്ടയം പുതുപ്പള്ളിയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാളുടെ കഴുത്തിനു വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റയാളെ കൊറ്റയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പരിഭ്രാന്തി പരത്തി ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സ്ഥലത്തെ എ ടി എം കൗണ്ടറും രണ്ടു കാറുകളും അക്രമി സംഘം അടിച്ചു തകർത്തു. ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്തിറങ്ങിയ രണ്ടു ഗുണ്ടാ സംഘങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയത്. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. സ്ഥലത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. പുതുപ്പള്ളിയിലെ ഇൻഡസ് ഇൻഡ് ബാങ്കിന്റെ എ ടി എം കൗണ്ടറാണ് അക്രമികൾ തല്ലിത്തകർത്തത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.