വൈക്കത്ത് സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.


വൈക്കം: വൈക്കത്ത് സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

 

 ടി.വി പുരം പഴഞ്ഞിയിൽ വീട്ടിൽ ഹരിദാസിന്റെ മകൻ ശ്രീഹരി (24) ആണ് മരിച്ചത്. സഹോദരൻ കാശിനാഥൻ (22) നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കത്ത് മൂത്തേടത്ത് കാവ് പൈനിങ്കൽ വിറ്റോ ജംഗ്ഷന് സമീപം ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോസ്റ്റിൽ ഉരഞ്ഞുണ്ടായ തീപ്പൊരിയെ തുടർന്ന് ബൈക്കിന് തീപിടിക്കുകയായിരുന്നു. വൈക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ശ്രീഹരിയുടെ ശരീരം ഭൂരിഭാഗവും അഗ്നിക്കിരയായി പൊള്ളലേറ്റിരുന്നു. സഹോദരൻ ചെമ്മനാകരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.