മുണ്ടക്കയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസിൽ ഇസ്രയേലി സ്വദേശിയെ മുണ്ടക്കയത്ത് വച്ച് പിടികൂടി.
ഇസ്രയേൽ സ്വദേശി ഡേവിഡ്എലി ലിസ് ബോണ (75) യെ യാണ് മുണ്ടക്കയത്ത് വച്ച് പോലീസ് പിടികൂടിയത്. കുമരകത്ത് നിന്നും തേക്കടിയിലേക്കുള്ള യാത്ര മധ്യേയാണ് പോലീസ് പിടികൂടിയത്. അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച സംഭവത്തിൽ ഇന്റലിജൻസും എൻഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്യുകയും സാറ്റലൈറ്റ് ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ഇന്റലിജൻസ് വിഭാഗമാണ് വിവരം പൊലീസിന് കൈമാറിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിവരങ്ങൾ അന്വേഷിച്ച ശേഷം അസ്വാഭാവികതയില്ലാത്തതിനാൽ നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.