കോട്ടയം: ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
കുടയംപടിയിൽ താമസിക്കുന്ന, അയ്മനം വടക്കേപ്പറമ്പിൽ പരേതനായ രമേശിന്റെയും ഷീലയുടെയും മകൻ ഉണ്ണി രമേശ്(36) ആണ് മരിച്ചത്. ഫോട്ടോഗ്രാഫറായിരുന്ന ഉണ്ണിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഉണ്ണി ട്രാക്കിനടിയിലേക്ക് വീഴുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഫൊട്ടോഗ്രഫറുമായ എറണാകുളം സ്വദേശി റിച്ചാർഡിന് പരുക്കേറ്റു. ഭാര്യ: പവിത്ര പ്രദീപ്. മകൾ: നീരജ.