കോട്ടയം: കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്ങിന് പിന്നിൽ എസ്എഫ്‌ഐ പ്രവർത്തകർ ആണെന്നും കേസിലെ പ്രതികളെ സംരക്ഷിക്കാൻ എസ്എഫ്‌ഐ-സിപിഎം തേതാക്കൾ ശ്രമിക്കരുതെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.
കേസിൽ പ്രതിയായ രാഹുൽ രാജ് എസ്എഫ്‌ഐയുടെ നഴ്‌സിങ് സംഘടനയായ കെജിഎസ്എൻഎ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐ വണ്ടൂർ ലോക്കൽ കമ്മിറ്റി ഭാരവാഹിയുമാണെന്ന് നവാസ് ആരോപിച്ചു. കേസിൽ അറസ്റ്റിലായിരിക്കുന്ന രാഹുൽ രാജ് ഉൾപ്പെടെ അഞ്ച് പ്രതികളും എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമാണെന്നും പി കെ നവാസ് പറഞ്ഞു. സ്വന്തം ഇൻസ്റ്റഗ്രാം അകൗണ്ടിൽ സഖാവ് എന്ന ബയോ എഴുതി വെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാൻ കുട്ടികൾ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ല എന്നും പി കെ നവാസ് പറഞ്ഞു.