അതിരമ്പുഴ: ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു.
കോട്ടയം അതിരമ്പുഴ കോട്ടയ്ക്കുപുറം സ്വദേശിയായ മാങ്കോട്ടിൽ സിനു ബനഡിക്ട്(40) ആണ് മരിച്ചത്. ദുബൈയിൽ ഇൻഡസ്ട്രിയൽ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. മാങ്കോട്ടിൽ സോണി(ബനഡിക്ട്)- ലീലാമ്മ ബനഡിക്ട് ദമ്പതികളുടെ മകനാണ് സിനു. സോണിയയാണ് ഭാര്യ. സഹോദരി സീന. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളി കുടുംബ കല്ലറയിൽ നടക്കും.