'ക്യാൻസലാക്കാം കാൻസറിനെ' ലോക കാൻസർ ദിനത്തോടനുബന്ധിച്ചു സൈക്കളത്തോൺ സംഘടിപ്പിച്ചു കാരിത്താസ് ആശുപത്രി.


കോട്ടയം: ലോക കാൻസർ ദിനത്തോടനുബന്ധിച്ചു സൈക്കളത്തോൺ സംഘടിപ്പിച്ചു കാരിത്താസ് ആശുപത്രി.

 

 കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും കോട്ടയം സൈക്ലിങ് ക്ലബും ഡെക്കാത്തലോനോടൊപ്പം ചേർന്നാണ് കാൻസർ അവയർനെസ്സ് റൈഡ് നടത്തിയത്. കാൻസർ ഒരു ലൈഫ് സ്റ്റൈൽ രോഗമാണ്. ചിട്ടയായ വ്യായാമം ചെയ്യുകയും അതിനോടൊപ്പം റിഫൈൻഡ് കാർബൊഹൈഡ്രറ്റ്, പ്രോസസ്സ്ഡ് മീറ്റ്, ഫാസ്റ്റ് ഫുഡ്‌, സോഡാ എന്നിവ ഒഴിവാക്കുകയും ചെയ്താൽ കാൻസറിനെ നമുക്ക് തടയാം എന്ന സന്ദേശം സമൂഹത്തിന് നൽകുകയായിരുന്നു ഈ സൈക്കളത്തോണിന്റെ ലക്ഷ്യം. കാരിത്താസ് ജോയിന്റ് ഡയറക്ടർ ഫാ. ജിസ്മോൻ റൈഡിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. നിരവധിപ്പേരാണ് റൈഡിൽ പങ്കെടുത്തത്.