എരുമേലി: ഇത്തവണത്തെ ശബരിമല തീർത്ഥാടനകാലത്ത് ദർശനം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ മാളികപ്പുറമായി എരുമേലി സ്വദേശിനി. എരുമേലി സ്വദേശിയായ ഉണ്ണിരാജന്റെയും ദിവ്യ ഉണ്ണിരാജേന്റെയും മകളായ അളകനന്ദ ദേവീരാജ് ആണ് ജനിച്ചു ആറാം മാസത്തിൽ മാലയിട്ട് ശബരിമല ദർശനം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു കുഞ്ഞു മാളികപ്പുറത്തിന്റെ കന്നി അയ്യപ്പ ദർശനം. അളകനന്ദയ്ക്ക് അഞ്ചു മാസം പ്രായമായപ്പോൾ ഗുരുവായൂരമ്പലത്തിൽ ചോറുകൊടുപ്പ് ചടങ്ങ് നടത്തിയിരുന്നു. ജനിച്ചു 40 ദിവസം പ്രായമായപ്പോൾ തന്നെ ആധാർ കാർഡ് നേടിയ അളകനന്ദ ഭാരതീയ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പ്രധാനമന്ത്രി സുകന്യ സമൃധി യോജന അക്കൗണ്ട് ഉടമയുമാണ്.