കോട്ടയം: കോട്ടയത്ത് കള്ളു ഷാപ്പിനു മുന്നിൽ കുത്തേറ്റ് വയോധികൻ മരിച്ചു. ഇല്ലിക്കൽ സ്വദേശിയും മത്സ്യ തൊഴിലാളിയമായ പ്ലാത്തറ റെജിയാണ് മരിച്ചത്. സംഭവത്തിൽ പ്രതി കോട്ടയം തിരുവാർപ്പ് സ്വദേശി ഹരിദാസിനെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കൽ കവലയിലെ ഷാപ്പിനു മുന്നിൽ തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. ഷാപ്പിനു മുൻപിൽ വെച്ച് രണ്ടു പേരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും, തുടർന്ന് പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.