കോട്ടയം വൈക്കത്ത് വീടിന് തീപിടിച്ചു ഭിന്നശേഷിക്കാരിയായ വയോധിക മരിച്ചു.


കോട്ടയം: കോട്ടയം വൈക്കത്ത് വീടിന് തീപിടിച്ചു ഭിന്നശേഷിക്കാരിയായ വയോധിക മരിച്ചു. വൈക്കം ഇടയാഴത്ത് കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. രാത്രിയില്‍ വീട്ടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചത്. വീട്ടില്‍ ഒറ്റക്കാണ് വയോധിക താമസിച്ചിരുന്നത്. വീട് പൂര്‍ണമായി കത്തി നശിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാ സേനയും തീ വച്ച ശേഷം വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീ പിടിത്തത്തിന്റെ ആക്കം കൂട്ടി.